കേന്ദ്ര സർക്കാർ സബ്സിഡിയോടെ വീടുകളിൽ സോളാർ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ എല്ലാ വീടുകളിലും സോളാർ പദ്ധതിക്ക് വയനാട്ടിലും തുടക്കമായി. വയനാട് വിഷനും ജെപ്സ് ഇന്ത്യയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
വയനാട് ജില്ലയിലെ എല്ലാ വീടുകളിലും സോളാർ സൗകര്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് വിഷനും ജപ്സ് കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സംരഭത്തിനാണ് തുടക്കമായത്.
കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ ടി സിദ്ധിഖ് എം. എൽ. എ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ര ഓരോകുടുംബത്തിനും രാഷ്ട്രത്തിനും ആവശ്യമുളള പദ്ധതിയാണിതെന്ന് എം.എൽ.എ. പറഞ്ഞു.

ടി.സിദ്ദീഖ് എം എൽ.എയുടെ സാന്നിധ്യത്തിൽ ജെപ്സ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വയനാട് വിഷനും തമ്മിലുള്ള ധാരണാപത്രം ജെപ്സ് മാനേജിംഗ് ഡയറക്ടർ സി.വി.നിധീഷും വയനാട് വിഷൻ എം. ഡി.. ബിജു ജോസും തമ്മിൽ കൈ മാറി.

പദ്ധതിയുടെ ഭാഗമായി എല്ലാ പർച്ചേസുകൾക്കും 5 ശതമാനം വിലക്കുറവ് ലഭിക്കും. ഏഴ് ശതമാനം നിരക്കിൽ ലോൺ സൗകര്യവും 3 കിലോ വാട്ടിന് 78000 രൂപ സബ്സിഡിയും ലഭ്യമാണ്. 30 വർഷം വരെ വാറണ്ടിയും ലഭിക്കും. ആദ്യ 50 ബുക്കിംഗുകൾക്ക് പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്കർ സൗജന്യമായി ലഭിക്കും.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ടാൽ ഈ പദ്ധതിയിൽ ഓരോ കുടുംബത്തിനും അംഗമാകാൻ കഴിയ കഴിയും.

വയനാട് വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ അധ്യക്ഷനായി.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയിൽ ,. ട്രഷറർ സി.എച്ച്.അബ്ദുള്ള ,ജെപ്സ് എനർജി ഇന്ത്യ ദ്ധയറക്ടർ എൻ.വി വരുൺ തുടങ്ങിയവർ സംസാരിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.