കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ മെയ് 15 നകം https://forms.gle/HQmGbLcBmQ9JmSVZ9 മുഖേന ഓണ്‍ലൈനായോ, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 വിലാസത്തില്‍ തപാലായോ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.keralamediaacademy.org ev ലഭിക്കും. ഫോണ്‍: 9447607073, 0484-2422275

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍