ചൂരല്‍മല – മുണ്ടക്കൈ പ്രകൃതി ദുരന്ത അതിജീവിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂര്‍ ചമയങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത നാല് കെട്ടിടങ്ങള്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു. ആള്‍താമസമുള്ള നാല് കെട്ടിടങ്ങള്‍ ഏറ്റെടുക്കല്‍ നടപടി ക്രമങ്ങളില്‍ നിന്നും താത്ക്കാലികമായി ഒഴിവാക്കി. ഇതില്‍ ഒരു കെട്ടിടത്തിന്റെ രേഖകള്‍ ബന്ധപ്പെട്ടവര്‍ റവന്യൂ വകുപ്പിലേക്ക് നല്‍കുന്ന മുറയ്ക്ക് കെട്ടിടം ഏറ്റെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഫാക്ടറി, ഓഫീസ് കെട്ടിടം, എസ്റ്റേറ്റ് ബംഗ്ലാവ് എന്നിവയാണ് ഏറ്റെടുത്തത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രയുടെ നിര്‍ദ്ദേശ പ്രകാരം വൈത്തിരി തഹസില്‍ദാര്‍ വി. കുമാരി ബിന്ദു, വൈത്തിരി എല്‍. ആര്‍ തഹസില്‍ദാര്‍ വി. മനോജ്, സീനിയര്‍ സൂപ്രണ്ട് കെ.ജി മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. അശോകന്‍, കെ.ജി രേണ കുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷിബു, കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ എ. എം ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന