സമഗ്ര ശിക്ഷ കേരളം ജില്ലയില് പ്രൊഡക്ഷന് സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇന്റീരിയര് വര്ക്ക് ചെയ്യാന് താത്പര്യമുള്ളവരില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെന്ഡറുകള് മെയ് 13 നകം ssawayanad@gmail.com ല് നല്കണം. കൂടുതല് വിവരങ്ങള് എസ്.എസ്.കെ ജില്ലാ ഓഫീസില് ലഭിക്കും. ഫോണ്: 04936 203338, 9544417066.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







