കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ് അതിവർഷ ആനുകൂല്യം രണ്ടാം ഗഡു വിതരണ ജില്ലാതല ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവഹിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ എക്സി. ഓഫീസർ ചന്ദ്രജ കിഴക്കെയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെസ്കെടിയൂ സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രൻ, കെ ഹംസ, അഷ്‌റഫ് പൂലാടാൻ, അബു ഗൂഡലായി, ജിഷ ജോസ്, രഞ്ജിനി എന്നിവർ സംസാരിച്ചു. ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനങ്ങളിൽ വന്നുകൊണ്ടിരിക്കുന്നപരിഷ്കരണങ്ങളെപ്പറ്റിയും ആനുകൂല്യങ്ങളെ പറ്റിയും അനുകൂല്യങ്ങൾക്ക് ലഭിക്കുന്നതിന് തടസം ഉണ്ടാവാതെ അംഗങ്ങളുടെ ആധാർ, ബാങ്ക് വിവരങ്ങൾ, ഫോട്ടോ ഇവ അപ്ഡേറ്റ് ചെയുന്നതിനെപ്പറ്റിയും ചെയർമാൻ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്