കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ചുമട്ടുതൊഴിലാളികൾക്ക് കായിക മത്സരങ്ങൾ നടത്തി. വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എം കെ ജിനചന്ദ്രൻ മേമ്മോറിയൽ
സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. സമൂഹത്തിൽ വില്ലനായി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ തൊഴിലാളികൾ പ്രതിജ്ഞയെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്