കൽപ്പറ്റ: സിനിമ സീരിയൽ മേഖലകളിൽ വയനാട്ടിലെ കലാകാരൻമാർക്ക് പരിഗണന നൽകണമെന്ന് കെപിസിസി സംസ്ക്കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലയിലെ കഴിവള്ളകലാകാരൻമാരെ പരിഗണിക്കാതെ ചെറിയ റോളുകൾ പോലും നൽകാതെ അവസരം നിഷേധിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പുതിയ നിയോജക മണ്ഡലം കമ്മിറ്റി ചുമതല ഏറ്റെടുത്തു. വന്ദന ഷാജു അധ്യക്ഷം വഹിച്ചു.സാഹിതിസംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ നിർവ്വഹിച്ചു. ജില്ലാകൺവീനർ സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ആയിഷപളളിയാൽ, കെ പത്മനാഭൻ, എബ്രഹാം കെ മാത്യു, വയനാട് സക്കറിയാസ്, ഗിരിജ സതീഷ്, ബിനുമാങ്കൂട്ടത്തിൽ ഷേർളി ജോസ്, ഷിബു എ, സജിത ടി എം, ടെസ്സി മാത്യു, ലില്ലിക്കുട്ടി എം.എ എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്