കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാല്‍ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച് പലിശയടച്ച് കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്ബത്തിക ആസൂത്രണമില്ലായ്മയും, സാമ്ബത്തിക അച്ചടക്കമില്ലായ്മയുമാണ് പലരുടെ കാര്യത്തിലും കടം പെരുകാൻ കാരണമാകുന്നത്. എന്തായാലും ബാധ്യതകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ തീർക്കാനുള്ള ചില മാർഗങ്ങള്‍ നോക്കാം.
ബജറ്റ് ഉണ്ടാക്കുക: കടബാധ്യത പരിഹരിക്കുന്നതിനുള്ള ആദ്യപടി സമഗ്രമായ ഒരു ബജറ്റ് ക്രിയേറ്റ് ചെയ്യുക എന്നതാണ്. നിങ്ങളുടെ എല്ലാ വരുമാന സ്രോതസ്സുകളും ഉള്‍പ്പെടുത്തി, ചെലവുകള്‍ കൃത്യമായി മനസിലാക്കുക. വെട്ടിക്കുറയ്ക്കാൻ കഴിയുന്ന ചെലവുകള്‍ ഒഴിവാക്കി കടം തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കുക. മികച്ച ബജറ്റ് നിങ്ങളുടെ സാമ്ബത്തിക സ്ഥിതി മനസ്സിലാക്കാനും കടം തീർക്കാനുള്ള ശ്രമങ്ങള്‍ക്ക് മുൻഗണന നല്‍കാനും പ്രയോജനപ്രദമാകും.
സ്നോബോള്‍, അവലാഞ്ച് രീതികള്‍: സ്നോബോള്‍, അവലാഞ്ച് രീതികള്‍ എന്നിവരണ്ട് ജനപ്രിയ കടം തിരിച്ചടവ് രീതികളാണ്. സ്നോബോള്‍ രീതിയില്‍, ആദ്യം ഏറ്റവും ചെറിയ കടം അടച്ചുതീർക്കണം. മാത്രമല്ല ഉയർന്ന പലിശയുള്ള കടങ്ങള്‍ ആദ്യം അടച്ചുതീർക്കുക. ദീർഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ പണം ലാഭിക്കാൻ സാധ്യതയുള്ളതാണ് അവലാഞ്ച് രീതി. നിങ്ങളുടെ സാമ്ബത്തിക സാഹചര്യത്തിനും മാനസിക മുൻഗണനകള്‍ക്കും അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.
ഡെററ് കണ്‍സോളിഡേഷൻ: ഒന്നിലധികം കടങ്ങള്‍ സംയോജിപ്പിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റ വായ്പയായി മാറ്റുന്നതാണ് ഡെററ് കണ്‍സോളിഡേഷൻ. ഇത് വഴി തിരിച്ചടവ് കൃത്യമായി കൈകാര്യം ചെയ്യാനും സാമ്ബത്തിക ബാധ്യതകള്‍ ലളിതമാക്കാനും കഴിയും.
വരുമാനം വർദ്ധിപ്പിക്കുക: ഉയർന്ന വരുമാനം നിങ്ങളുടെ കടം തിരിച്ചടവ് എളുപ്പത്തിലാക്കും. ഇതിനായി പാർട്ട് ടൈം ജോലി, ഫ്രീലാൻസിങ് അവസരങ്ങള്‍, ഒരു സൈഡ് ബിസിനസ്സ് എന്നിവ പരീക്ഷിക്കാം. നിങ്ങള്‍ സമ്ബാദിക്കുന്ന ഏതൊരു അധിക വരുമാനവും നിങ്ങളുടെ കടങ്ങള്‍ തീർക്കാൻ ഉപയോഗിക്കാം
എമർജൻസി ഫണ്ട് ഉണ്ടാക്കുക: അപ്രതീക്ഷിതമായ ചിലവുകള്‍ ഉണ്ടാകുമ്ബോള്‍ വീണ്ടും കടത്തില്‍ വീഴാതിരിക്കാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്.തൊഴില്‍ നഷ്ടം അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അപ്രതീക്ഷിത സംഭവങ്ങളില്‍ ഒരു എമർജൻസി ഫണ്ട് ഏറെ പ്രയോജനപ്രദമകും. ലോണുകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കാതെ അടിയന്തിര ചെലവുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം