പാക്കിസ്ഥാൻ പതാക ഉൾപ്പെടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളിലും അവയുടെ ചിത്രങ്ങൾ രേഖപ്പെടുത്തി ഉത്പന്നങ്ങളും രാജ്യത്ത് വില്പനയ്ക്ക് വെച്ചു: ഫ്ലിപ്കാർട്ടും ആമസോണും അടക്കമുള്ള ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രം

പാകിസ്ഥാന്റെ പതാക ഉള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈൻ സൈറ്റുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയവയ്ക്ക് സർക്കാർ നോട്ടീസ് അയച്ചു.മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാൻ പതാകയപ്പടെയുള്ള അവരുടെ ദേശീയ ചിഹ്നങ്ങളുടെ ചിത്രം രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ വില്പന ദേശീയ വികാരത്തിന്റെ ലംഘനമാണെന്നും ഇന്ത്യൻ സേനയ്ക്ക് നേരെയുള്ള അപമാന നീക്കമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിയമ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പാകിസ്ഥാൻ തുടർച്ചയായി നടത്തിയ പ്രകോപനത്തിനെതിരെ ഇന്ത്യയുടെ സേന തിരിച്ചടിക്കുമ്ബോള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്പന നടത്തുന്നത് സൈന്യത്തിന് അപമാനമാണെന്ന് മന്ത്രി പറഞ്ഞു. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഇന്ത്യയില്‍ നീക്കം ചെയ്യണമെന്നും ദേശീയ നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രി ഇ – കോമേഴ്‌സ് പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാൻ ദേശീയ ചിഹ്നങ്ങള്‍ പതിച്ച വസ്തുക്കളുടെ ഓണ്‍ലൈൻ വില്പന ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്, വാണിജ്യ മന്ത്രി പീയൂഷ്‌ ഗോയലിനും ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.