ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനെ മടുത്തെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം തനിക്ക് തെരഞ്ഞെടുപ്പിന് മുന്നേയുളള പ്രവര്‍ത്തനങ്ങള്‍ക്കിടെ തന്നെ മനസിലായതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കുറേക്കൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങള്‍ പുതിയ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനനുസരിച്ചുളള വോട്ടെടുപ്പാണ് കേരളത്തില്‍ ഉണ്ടായത്. നാലാം തീയതി വോട്ടെണ്ണുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന്റെ ഭരണത്തിനുളള വഴിയാണ് കാണുന്നത്. യുഡിഎഫ് ഭരണം വരുമെന്നാണ് എല്ലാവരും പറയുന്നത്. ആ ഭരണം വരുന്നതിന് വേണ്ടിയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്’- രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഏജൻസികളും പ്രവചിച്ചത്. എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എൻഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം.

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

ഫലം വരുമ്പോൾ എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ സീറ്റ് യുഡിഎഫ് നേടും, ജനം പുതിയ സർക്കാർ ആഗ്രഹിക്കുന്നു’.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് എക്‌സിറ്റ് പോളുകളില്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.