നടിയും അവതാരകയുമായ ആര്യ ബഡായിക്ക് വീണ്ടും വിവാഹം; വരൻ ബിഗ് ബോസ് താരവും ഉറ്റ സുഹൃത്തും ആയ സിബിൻ

നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച്‌ ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ് ആര്യ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. ഉറ്റ സുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന കുറിപ്പോടെയാണ് വിവാഹത്തെ കുറിച്ച്‌ ആര്യ അറിയിച്ചത്.

ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറയുന്നു.

എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തില്‍ അവള്‍ എന്നെ മനസ്സിലാക്കി – ചിലപ്പോള്‍ ഒരു വാക്കുപോലും പറയാതെ. അവള്‍ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവില്‍ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു.

സിബിന്റെ വാക്കുകള്‍: ജീവിതത്തില്‍ ഒരുപാട് തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള ആളാണ് ഞാൻ. പലപ്പോഴും എന്നെ തന്നെ നഷ്ടപ്പെടുത്തുകയും തകർക്കുകയും ചെയ്തവ ആയിരുന്നു അവ. എന്നാല്‍ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരതഎനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എന്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോള്‍ ഒരു വാക്കുപോലും പറയാതെ തന്നെ.

യഥാർത്ഥ ഞാൻ ആരാണെന്ന് അവള്‍ കണ്ടു. എല്ലാ കുറവുകളും അംഗീകരിച്ചു തന്നെ എന്നെ സ്‌നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളില്‍ എല്ലായ്‌പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഒടുവില്‍ അവളോടൊപ്പം എന്നും ജീവിക്കാനും സ്‌നേഹിക്കാനും ഞാൻ തീരുമാനമെടുത്തു. എന്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എന്റെ ചിരിയും എന്റെ ആശ്വാസവുമായ എന്റെ ചോക്കിയെ ഞാൻ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. എന്റെ ചോക്കി. എന്റെ മകൻ റയാൻ. ഒപ്പം, എന്റെ മകള്‍ ഖുഷിയുമായി ഞാൻ പൂർണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാൻ തുടങ്ങുകയാണ്. നന്ദി, ദൈവമേ’

പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി

കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം

വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊഴുതന: മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം കൺവെൻഷനും വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ട്

‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൊന്നിന് വീണ്ടും കുതിപ്പ്; സ്വർണ വില കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 92,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്.

പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് വാട്‌സാപ്പ്‌ സന്ദേശം; ചങ്ങരംകുളത്തെ യുവാവിന് നഷ്ടമായത് 12,000 രൂപ

എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.