മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് സൗജന്യ ചികിത്സ ഒരുക്കുന്നത്. ഡിസംബർ 16 മുതൽ 2026 ജനുവരി 31വരെ സൗജന്യ കിടത്തി ചികിത്സ നൽകുന്നു. ഒ പി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ കിടത്തി ചികിത്സ നിർദ്ദേശിയ്ക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയായതിനു ശേഷമുള്ള മരുന്നുകൾ, ലാബ് – റേഡിയോളജി പരിശോധനകൾ, ഡോക്ടറുടെ പരിശോധന, ബെഡ് ചാർജ്ജ്, നഴ്സിംഗ് കെയർ തുടങ്ങിയ സൗജന്യമായിരിയ്ക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943899899/ 8111885061നമ്പറിൽ ബന്ധപ്പെടുക.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







