ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. മേയ് 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
പ്രതിവര്‍ഷം 7.44 ലക്ഷം രൂപയായിരിക്കും ശമ്ബളം. പ്രതിമാസം 62000 രൂപ വരെ ശമ്ബളം ലഭിക്കും. പരമാവധി പ്രായപരിധി 28 വയസാണ്. എസ് സി /എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അഞ്ച് വയസ് വരെ പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആവശ്യമാണ്. ബിരുദം ഉണ്ടെങ്കില്‍ ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിലുള്ളവര്‍ അപേക്ഷാ ഫീസായി 500 രൂപയും എസ് സി, എസ് ടി വിഭാഗത്തലുള്ളവര്‍ 200 രൂപയും അടയ്ക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ മതി.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. എങ്ങനെയാണ് ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം http://www.southindianbank.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജിലെ ”റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു” എന്നതില്‍ ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകളില്ലാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് ശരിയായി പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക.ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ പ്രിന്റ്‌ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.