കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
‘ഇനിയും എന്തെങ്കിലും ചെയ്യണമെങ്കില്‍ പാര്‍ട്ടി ചെയ്യും. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തരും. ശബരിമല ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. പത്മകുമാര്‍ എന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ. ശബരിമലയില്‍ വലിയ അഴിമതി നടത്തിയ കുറ്റക്കാരായ ആളുകളെ അവരുടെ പാര്‍ട്ടി സംരക്ഷിക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സംഘടനാപരമായ നടപടിയെടുത്തിട്ടുണ്ട്’, ഷാഫി പറമ്പില്‍ പറഞ്ഞു.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







