തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കാരക്കാമല കാരാട്ടുകുന്ന് സ്വദേശിയും കുണ്ടാലയിൽ താമസിച്ചു വരുന്നതുമായ മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







