ഓൺലൈൻ പഠന സഹായത്തിനായി എൻഎസ്എസിന്റെ “ആശാകിരൺ”

വയനാട് ജില്ലാനാഷണല്‍ സര്‍വ്വീസ് സ്‌കീം തോണിച്ചാലില്‍ സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷക് കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്ന ‘ആശാകിരണ്‍’ പദ്ധതി നടപ്പിലാക്കി. കോവിഡ് കാലത്ത് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം അന്യമാവാതിരിക്കുന്ന വിധത്തില്‍ കൈത്താങ്ങാവുന്നതിനായി വയനാട്,കോഴിക്കോട് ജില്ലകളിലെ ഏതാനും ഹയര്‍ സെക്കന്ററി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശേഖരിച്ച തുക ഉപയോഗിച്ചാണ് ലാപ് ടോപ്പുകള്‍ക്കായുള്ള സാമ്പത്തിക സമാഹരണം നടത്തിയത്.തോണിച്ചാല്‍ മഹിള ശിക്ഷക് കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് മാനന്തവാടി പി.എ.സി കെ രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. എന്‍.എസ്.എസ് വയനാട് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ് മഹിളാ സമഖ്യ ഡി.പി.സി അംബിക വി.ഡിക്ക് ലാപ്‌ടോപ്പുകള്‍ കൈമാറി.എന്‍.എസ്.എസ് വയനാട് ജില്ലാ മുന്‍കണ്‍വീനര്‍ ജോസഫ് എം.ജെ, എന്‍എസ്എസ് പടിഞ്ഞാറത്തറ പി.എ.സി സാജിദ് പി.കെ, കല്‍പ്പറ്റ പി.എ.സി എ.ഹരി,ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ പ്രോഗ്രാം ഓഫീസര്‍ ബിജുകുമാര്‍ പി,കല്ലോടി സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.ജെ.തോമസ്,കോളേരി എച്ച്.എസ്.എസ് വൊളണ്ടിയര്‍മാരായ അക്ഷയ്,അജയ്,സജിത പി.സി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് മഹിള ശിക്ഷക് കേന്ദ്രത്തിലെ പഠിതാക്കളുടെ കലാപരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *