ദേശീയ അംഗീകാര നിറവില്‍ വെങ്ങപ്പള്ളി ആയൂര്‍വ്വേദ ഡിസ്പെന്‍സറി. കേന്ദ്ര സര്‍ക്കാറിന്റെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവഡോഴ്സ്) അംഗീകാരമാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആയൂര്‍വ്വേദ ഡിസ്പെന്‍സറി കരസ്ഥമാക്കിയത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങളുള്ള ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിക്കുക. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. ദീപ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരിത ജയരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മെറീന ഫിലിപ്പ്, വാര്‍ഡ് അംഗങ്ങളായ അനിത, ശ്രീജ ജയപ്രകാശ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നാഷണല്‍ ആയുഷ് മിഷന്റെയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ആശുപത്രയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയതിയത്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും