മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ 2100 ഓളം കുട്ടികള്‍ക്ക് എറണാകുളം കൃപ (കേരള റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഫിസിക്കല്‍ അഫെക്റ്റഡ്) നല്‍കുന്ന പഠനോപകരണ കിറ്റുകള്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ വിതരണം ചെയ്തു. വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂള്‍, മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി ഗവ എല്‍ പി സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കുമാണ് പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. സി.എസ്.ആര്‍ ഫണ്ട് മുഖേനയാണ് പദ്ധതിക്ക് തുക ലഭ്യമായത്. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുണ്ടക്കൈ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിയ ഫാത്തിമയ്ക്ക് ജില്ലാ കളക്ടര്‍ പഠനോപകരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. കൃപ ഡയറക്ടര്‍ ഫാദര്‍ ഡിബിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജെയ്ക്ക് സെബാസ്റ്റ്യന്‍, ഇ.വൈ.ജി.ഡി.എസ് കേരള സി.എസ്.ആര്‍ ലീഡര്‍ വി.എസ് വിനോദ്, അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു അലക്‌സാണ്ടര്‍, വിവിധ സ്‌കൂളുകളിലെ പ്രധാനധ്യാപകരായ പോള്‍ ജോസ്, ഉണ്ണി കൃഷ്ണന്‍, മേഴ്സി, ടെന്‍സി, സജീഷ് നാരായണന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ജിതിന്‍ കണ്ടോത്ത്, എസ്.എം.സി ചെയര്‍മാന്‍ കെ.എ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്