എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2025. ഇന്ത്യയില്‍ ഇന്‍ഡിഗോ എയര്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള എയര്‍ലൈനുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. കൃത്യസമയത്ത് ടേക്ക്ഓഫ് നടത്തുകയും ലക്ഷ്യസ്ഥാനത്ത് പറഞ്ഞ സമയത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന എയര്‍ലൈനുകള്‍ യാത്രക്കാരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
എന്നാല്‍ എയര്‍സ്‌പേസിലുണ്ടാവുന്ന ചില തടസങ്ങള്‍, സാങ്കേതിക ബുദ്ധിമുട്ടുകള്‍, സ്റ്റാഫുകളുടെ ലഭ്യത കുറവ്, മറ്റ് ഏവിയേഷന്‍ വെല്ലുവിളികളെല്ലാം എയര്‍ലൈന്‍ സര്‍വീസുകളെ സ്വാധീനിക്കുന്നവയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സിരിയം എന്ന ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയാണ് എയർലൈനുകളുടെ ഓണ്‍ ടൈം പെര്‍ഫോര്‍മെന്‍സ് റിവ്യു പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എയര്‍ലൈനുകള്‍ക്കൊപ്പം എയര്‍പോര്‍ട്ടുകളുടെയും റാങ്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്.








