സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഈ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.