വൈത്തിരി: സ്കൂൾ പ്രവേശനോത്സവത്തിൽ ലഹരിക്കെതിരെ പട്ടം പറത്തി വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.
വൈത്തിരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.തോമസ് *ലഹരിക്കെതിരെ ഒന്നാവാം… പഠനമാണ് ലഹരി* എന്ന വാചകം എഴുതിയ പട്ടം പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ, സീനിയർ അസിസ്റ്റന്റ് അജ്മൽ കക്കോവ്, സ്റ്റാഫ് സെക്രട്ടറി അബ്ദുള്ള പി,പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്