പൊഴുതനയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന
ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടിയംവയൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധാർണയും സംഘടിപ്പിച്ചു. കാട്ടാനയുടെ അക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിരവധി വാഹനങ്ങളും വീടുകളും തകർത്തിരുന്നു. സമരത്തിന്റെ ഭാഗമായി വനംവകുപ്പുമായി നടത്തിയ ചർച്ചയിൽ ഫെൻസിംഗ്, വനംവകുപ്പിന്റെ രാത്രികാല പെട്രോളിംഗ്, ഗുരുതരമായി പരിക്കേറ്റ ആൾക്കുള്ള ധനസഹായം എന്നിവ എത്രയും വേഗം ലഭ്യമാക്കുമെന്ന് വനംവകുപ്പ് ഉറപ്പ് തന്നതായി പ്രവർത്തകർ അറിയിച്ചു.സമരം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. എം ബെന്നി ഉദ്ഘാടനം ചെയ്തു, കെ ജെ ജോൺ, എം. എം ജോസ്,ശശി അച്ചൂർ,ശുക്കൂർ പാലശ്ശേരി, മലായി ശിഹാബ്, സിബി ചാക്കോ,സുധ അനിൽ, സുലോചന സുന്ദരൻ, എന്നിവർ സംസാരിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ







