ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ എൻ അനിൽ കുമാറിന് കൈമാറി. വൈസ് ചെയർമാൻ എൽസി പൗലോസ് അധ്യക്ഷയായ പരിപാടിയിൽ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ,
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ പി.ആർ ശ്രീരാജ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.ടി റെജി എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.