കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലുള്ള റിപ്പോര്‍ട്ടുകളും അയയ്ക്കാം.
എന്‍ട്രികള്‍ പെന്‍ ഡ്രൈവില്‍ ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. എന്‍ട്രികള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി – 30 വിലാസത്തിൽ ഓഗസ്റ്റ് 15 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275, secretarykma.gov@gmail.com വെബ്സൈറ്റ് – www.keralamediaacademy.org.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍