ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ്
ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു. ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേ ശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്ന യാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്‌തിരുന്ന നഴ്‌സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥ മിക ചികിത്സ നൽകിയെങ്കിലും കടുത്ത നെഞ്ച് വേദന കുറക്കുന്നതിന് സാധി ക്കുന്നുണ്ടായിരുന്നില്ല. കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെ ടൽ ആണ് പിന്നീട് കണ്ടത്. ബസ് അക്ഷരാർത്ഥത്തിൽ ആംബുലൻസ് ആയി മാറുകയായിരുന്നു. വനമേഖല കഴിഞ്ഞതിനു ശേഷമുള്ള ഗുണ്ടിൽപ്പെട്ട് താലൂ ക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്തു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.