സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂർ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ചിന്റെ സംഗമം ‘ മലർവാടി 2025’ സെപ്റ്റംബർ 6 ശനിയാഴ്ച മാനന്തവാടി പെരുവക റോഡിലുള്ള വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ കല്ലോടിയിൽ ചേർന്ന സംഘാടകസമിതി തീരുമാനിച്ചു. 43 വർഷങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ ഒരു മഹത്തായ ഒത്തു ചേരലാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. അലിബ്രാൻ,കെ.വി ചന്ദ്രൻ, രാധാകൃഷ്ണൻ,മണി, ആഗ്നസ്, റീന തങ്കച്ചൻ എന്നിവർ സംസാരിച്ചു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം