നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും നിമിഷ പ്രിയയുടെ മോചനത്തിനായി രംഗത്ത് വന്നിട്ടുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. യെമനിലേക്ക് നേരിട്ട് പോകാൻ ബുദ്ധിമുട്ടായതിനാല്‍ ഒമാനിലേക്ക് പോയി ചർച്ചകള്‍ ത്വരിതപ്പെടുത്താനാണ് ശ്രമമെന്ന് ബോച്ചെ അറിയിച്ചു.

അബുദാബിയിലുള്ള സുഹൃത്ത് അബ്ദുള്‍ റൗഫ് വഴിയാണ് ചർച്ചകള്‍ നടക്കുന്നത്. റൗഫിന്റെ സുഹൃത്തായ യെമനിലെ ഇസുദ്ദീൻ എന്ന ബിസിനസുകാരൻ വഴിയാണ് നീക്കം. അവിടുത്തെ ഗ്രാമത്തലവനും കൊല്ലപ്പെട്ടയാളുടെ കുടുംബവും ചേർന്നാണ് മോചനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇസുദ്ദീൻ വഴി ഗ്രാമത്തലവനുമായി ചർച്ച നടത്തിയതിന്റെ ഭാഗമായി അവർ വധശിക്ഷ ഒഴിവാക്കാൻ തയ്യാറാണെന്ന് ബോചെ പറഞ്ഞു. എന്നാല്‍ പണം കൊടുത്താലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ ചിലരൊക്കെ നിമിഷപ്രിയയോട് ക്ഷമിക്കാൻ തയ്യാറല്ല. അതാണ് ഇവിടുത്തെ വലിയ വെല്ലുവിളിയെന്നും ബോബി വ്യക്തമാക്കി.

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.