മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ
പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
പുഴയിൽ അകപ്പെട്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതുൽ ചുഴിയിൽപ്പെട്ട് താഴ്ന്ന് പോകുകയായിരുന്നു.തുടർന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും അതുലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






