വാകേരി യൂണിറ്റിലെ സംഗമം പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.സി.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി അമൽ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.കെ.കെ.വർഗീസ്, സുനിൽ, അജിൽ,ബേബി,ഗിരിജ പീതാംബരൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






