തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ
വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോ ലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പി ക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിനും, കേസെടു ത്തിരിക്കുന്നത്. സംഭവശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.

ടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച