മുട്ടിൽ പഞ്ചായത്ത് ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു.
വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ് സമരം ഏറ്റടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനായക്. ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷിജു ഗോപാലൻ ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം യൂത്ത് കോൺഗ്രസ് അസ്സമ്പളി ജനറൽ സെക്രട്ടറി ലിലാർ പറലിക്കുന്നു നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഇക്ബാൽ, ആഷിക്, റൗഫ് കാക്കവയൽ, എന്നിവർ സംസാരിച്ചു

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.