2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ
സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്ത് വരുകയാണ് ഡോ.ജസ്റ്റി.
വടുവൻചാൽ കോട്ടൂരിലെ
കർഷകനായ മുടകര – എം. പി. ജോസഫിന്റെയും
സുൽത്താൻബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക
എ.എം. ശോശാമ്മയുടേയും മകളാണ്.
ക്രിസ്റ്റി ജോസഫാണ് ഏക സഹോദരൻ.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







