ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വോള്‍വ്‌സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങേണ്ടിവന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് തന്നെയാണ് ആദ്യം ലീഡെടുത്തത്. 27-ാം മിനിറ്റില്‍ ജോഷ്വ സിര്‍ക്‌സീയാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് ലാഡിസ്ലാവ് ക്രെജ്‌സിയിലൂടെ വോള്‍വ്‌സ് സമനില കണ്ടെത്തി.








