കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത സുനിൽ മുട്ടിലിനെ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ ഡി സി സി ഓഫിസിൽ ചേർന്ന യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പി. കെ ജയലക്ഷ്മി, പി.ടി. ഗോപാലകുറുപ്പ്, പോക്കർ ഹാജി ബിനു തോമസ്, ജോയ് ജോൺ തൊട്ടിത്തറ, ഷിജു ഗോപാൽ, രവീന്ദ്രൻ മാണ്ടാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.