വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം

കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി എം.പി.വീരേന്ദ്രകുമാർ ഹാളിൽ സീനിയർ ജർണലിസ്റ്റ്സ് ഫോറം കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

വനമേഖലയുടെ വിസ്തൃതിയും വർദ്ധിച്ച ജനസാന്ദ്രതയും കാരണം വന്യജീവി താണ്ഡവങ്ങൾക്ക് കൂടുതൽ ഇരയാവുന്ന ജില്ലയാണ് വയനാട്. കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യജീവികൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. കാട്ടാന, കാട്ടുപന്നി, കടുവ തുടങ്ങി എല്ലാ തരം വന്യജീവികളുടെയും അക്രമണത്തിൽ കനത്ത കൃഷിനാശവും ധാരാളം വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
വന്യജീവികളെ കാടിന് പുറത്തേക്കും ജനവാസ കേന്ദ്രങ്ങളിലെക്കും ആകർഷിക്കാതിരിക്കാൻ അവക്ക് ആവശ്യമായ ജല- ഭക്ഷണ ലഭ്യതയും പ്രത്യേക സംരക്ഷണവും കാട്ടിനുളളിൽ ഉറപ്പു വരുത്തണമന്ന് സെമിനാർ ആവശ്യപ്പെട്ടു.

പരിപാടിയിൽ സെകട്ടറി ടി.വി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, സി.കെ.ശിവരാമൻ (സി.പി.എം), കെ.കെ.ഹംസ (ആർ.ജെ.ഡി), പി.എം. ജോയ് (സി.പി.ഐ), റസാഖ് കൽപ്പറ്റ (മുസ്‌ലിം ലീഗ്), കെ.ജെ. ദേവസ്യ (കേ.കോൺ), കെ.സദാനന്ദൻ ( ബി.ജെ.പി), അഡ്വ.പി. ചാത്തുക്കുട്ടി, പ്രദീപ് മാനന്തവാടി, കെ.സജീവൻ പ്രസംഗിച്ചു.
വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വന്യജീവി – മനുഷ്യ സംഘർഷം സംബന്ധിച്ച് വിഷയാവതരണം നടത്തി. ഡോ.സുമ ടി. ആർ (ഹ്യൂം സെന്റർ ഫോർ എക്കോളജിക്കൽ ആന്റ് വൈൽഡ് ലൈഫ് ഡിവിഷൻ) മോഡറേറ്ററായിരുന്നു.
എൻ. ഒ. ദേവസ്യ, വർഗ്ഗീസ് വട്ടക്കാട്ടിൽ, പി.വി.മത്തായി, ജേക്കബ് വൈദ്യർ, പി.പത്മരാജ്, കെ.പ്രകാശൻ, വി.പി. വർക്കി, പി.ജി. മോഹൻ ദാസ് ചർച്ചയിൽ പങ്കെടുത്തു.
ഫോറം ട്രഷറർ പി.രാജഗോപാലൻ നന്ദി പറഞ്ഞു

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് 50,000 മുതല്‍ മൂന്ന്

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

മഹിളാ സശാക്തീകരണ്‍ യോജന; വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതി മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത

ക്രഷ് ഹെല്‍പ്പര്‍ നിയമനം

ശിശു വികസന വകുപ്പിന് കീഴിലെ വൈത്തിരി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വൈത്തിരി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക്

ജില്ലയിലെ ആദ്യ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം,

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴത്തുവയൽ, കനൽവാടികുന്ന് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 10) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും കാരച്ചാൽ, മുരണി, മണങ്ങുവയൽ, ചീരാംകുന്ന് ഭാഗങ്ങളിൽ രാവിലെ 11:30 മുതൽ വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.