ഗവ: എൽ .പി സ്കൂൾ മെച്ചനയിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുമായി കുട്ടികൾ അഭിമുഖം നടത്തി.സ്കൂൾ സ്റ്റുഡൻഡ് സീഡ് കോർഡിനേറ്ററായ ആരാധ്യ രാജേഷാണ് ശുഭാംശു ശുക്ലയായി എത്തിയത്. വിദ്യാർത്ഥികളിൽ കൗതുകവും ഒപ്പം വളരെ രസകരവുമായി അഭിമുഖ സംഭാഷണം നടന്നു. ചാന്ദ്രദിന വീഡിയോ പ്രദർശനം,ക്വിസ് മൽസരം, കളറിംഗ് മൽസരം ,റോക്കറ്റ് നിർമ്മാണം തുടങ്ങിയവ നടന്നു.പ്രധാനാധ്യാപിക അമ്മുജ ചാന്ദ്രദിന സന്ദേശം നൽകി, സ്കൂൾ സീഡ് കോർഡിനേറ്റർ അരുൺ പ്രകാശ് എ.ജെ പരിപാടികൾക്ക് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി സരിത പി.ബി അധ്യാപകരായ മുഹമ്മദ് ഷെരീഫ്, അഞ്ജു പി.വി, ജെസ് ലിൻ എ എസ് എന്നിവർ സംസാരിച്ചു.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.
ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,