ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നോ ഗോ സോൺ പ്രദേശങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനായിരുന്നു (പ്ലാൻ്റേഷൻ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ) നിയന്ത്രണം ഏർപ്പെടുത്തിയത്. ജോലിയ്ക്ക് പോകുന്ന തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വെള്ളരിമല വില്ലേജ് ഓഫീസറുടെയും നിർദേശങ്ങളനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ നിൽക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15