സെന്റ് ആന്റണീസ് യു.പി സ്കൂളിൽ നേഴ്സറി കലോത്സവം വിജയോത്സവവും സംഘടിപ്പിച്ചു.കുരുന്നുകൾ ഒപ്പന, പഞ്ചാബി ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ മികവ് ഏറിയതായിരുന്നു.തുടർന്ന് വിജയോത്സവം നടത്തി. സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ വടക്കേ മുളഞ്ഞനാൽ അധ്യക്ഷനായ ചടങ്ങിൽ വൈത്തിരി AEO ബാബു റ്റി പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും കലാകായിക ശാസ്ത്ര മേള പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. മദർ പിടിഎ പ്രസിഡൻ്റ് നീതു രാജേഷ് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജിജി ജോസ് വി , അധ്യാപകരായ സുഫൈറ, സിസ്റ്റർ. അയോണ എന്നിവർ നേതൃത്വം നൽകി.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







