അപേക്ഷ ക്ഷണിച്ചു.

ജില്ലയില്‍ എല്‍.എ.ആര്‍.ആര്‍ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട് വിദഗ്ദ പരിശോധന നടത്തുന്ന സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ ഡോക്ടറേറ്റുള്ളവര്‍, വിവിധ പുനരധിവാസ പദ്ധതികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 31 നകം നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.). കളക്ടറേറ്റ് വയനാട് പിന്‍ 673121 വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍- 04936 202251.

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് – ദില്ലി എയർ ഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ,

ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം പിൻവലിച്ചു

ജില്ലയിൽ മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനം പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മേപ്പാടി ഗ്രാമ

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *