കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 23ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 7 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത് ( ഇവിഎം). ബോൾ അടയാളത്തിൽ മത്സരിച്ച റോൺ സാലു ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച ബിയ ബിനോയ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും ഇലക്ഷൻ സംഘാടകരും പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി.

മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ
വിവിധ രോഗങ്ങൾ പിടിപെടുന്നൊരു സമയമാണ് മഴക്കാലം. മഴക്കാലത്ത് സ്വയം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വെള്ളത്തിലൂടെയും കൊതുകിലൂടെയും പകരുന്ന രോഗങ്ങളുടെയും ഫംഗസ് അണുബാധയുടെയും സാധ്യത വർദ്ധിക്കുന്നു. മഴക്കാലത്ത് ശരിയായ ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്തുന്നത് ആരോഗ്യം