കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്സുകളിലേക്കാണ് അവസരം. ബിരുദം/പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേണലിസം, ഓൺലൈൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമ പ്രവർത്തനം, വാർത്ത അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, പിആർ, അഡ്വടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക. അപേക്ഷകൾ ജൂലൈ 30 നകം കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ് , കോഴിക്കോട്–673002. ഫോൺ: 9544958182

മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ
വിവിധ രോഗങ്ങൾ പിടിപെടുന്നൊരു സമയമാണ് മഴക്കാലം. മഴക്കാലത്ത് സ്വയം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വെള്ളത്തിലൂടെയും കൊതുകിലൂടെയും പകരുന്ന രോഗങ്ങളുടെയും ഫംഗസ് അണുബാധയുടെയും സാധ്യത വർദ്ധിക്കുന്നു. മഴക്കാലത്ത് ശരിയായ ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും നിലനിർത്തുന്നത് ആരോഗ്യം