സ്ത്രീ സ്വാതന്ത്ര്യം; ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷനംഗം

ജില്ലയിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ച് ശക്തമായ ബോധവത്കരണ പരിപാടികൾ ഏറ്റെടുക്കണമെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ.
അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ പലരും ഭയം കാണിക്കുന്നുവെന്നും വനിത കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ ജനം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.
ജില്ലയിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാന-ജില്ലാ-സബ്ജില്ലാ തല സെമിനാറുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.

അദാലത്തില്‍ 17 പരാതികള്‍ ലഭിച്ചു. നാല് എണ്ണം തീർപ്പാക്കി. രണ്ട് പരാതികൾ നടപടി സ്വീകരിക്കാൻ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 11 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.
ഭാര്യ-ഭർതൃ ലൈംഗിക അതിക്രമം, ഗാർഹിക പീഡനം, പണം നൽകാതെ കബളിപ്പിക്കൽ, സ്വത്ത് തർക്കം മുതലായ പരാതികളാണ് അദാലത്തിൽ കൂടുതൽ ലഭിച്ചത്.

കൗണ്‍സിലര്‍മാരായ ബിഷ ദേവസ്സ്യ, കെ ആർ ശ്വേത തുടങ്ങിവർ പങ്കെടുത്തു.

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.