രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചത്. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇത് പ്രകാരം ഡല്‍ഹിയില്‍ പുതുക്കിയ ചില്ലറ വില്പന വില 1,631.50 രൂപയായിരിക്കും. കേരളത്തില്‍ 1638.50 രൂപയായിരിക്കും. ഇത് ബിസിനസുകള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 177.50 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കല്‍ ബിസിനസുകളില്‍, പ്രത്യേകിച്ച് ഭക്ഷ്യ സേവന, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ ബിസിനസുകളില്‍ നല്ല സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. പ്രവര്‍ത്തനച്ചെലവ് കുറയുന്നതോടെ, ബിസിനസുകള്‍ക്ക് അവരുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനോ സമ്പാദ്യം ഉപഭോക്താക്കള്‍ക്ക് കൈമാറാനോ കഴിയും. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചത് ഹോട്ടല്‍, റെസ്‌റ്റോറന്റ് വിപണിക്ക് ആശ്വാസമാണ്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാത്തത് കുടുംബ ബജറ്റിന് വെല്ലുവിളിയാണ്. സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ പാചക വാതക സിലിണ്ടറിന് വില കുറഞ്ഞാല്‍ അത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമായിരുന്നു

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന