ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

മീനങ്ങാടി:ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്. 
19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.
വർഷം മുഴുവനും പാലിന് പ്രോത്സാഹനവില, സ്വന്തമായി മൃഗാശുപത്രിയും വെറ്ററിനറി ഡോക്ടറുമുള്ള ജില്ലയിലെ ഏക ക്ഷീരസംഘം, കന്നുകാലി മരുന്നുകൾക്കായി വെറ്ററിനറി മെഡിക്കൽ ഷോപ്പ്, വിശാലമായ ഓഫീസ്, കോൺഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത് ഡയറി ലബോറട്ടറി തുടങ്ങി പാൽസംഭരണകേന്ദ്രം വരെ ഇവിടെ പ്രവർത്തിക്കുന്നു.
രോഗനിർണയ ലാബിന്റെ നിർമ്മാണമാകട്ടെ അന്തിമ ഘട്ടത്തിലാണ്.
പാലിൻ്റെ ഗുണനിലവാരത്തിന് അംഗീകാരമായി, ജില്ലയിലെയും മലബാർ മേഖലയിലെയും മിൽമയുടെ ഏറ്റവും മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി) പ്രവര്‍ത്തനം നടത്തുന്ന സംഘമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർഷകർ നൽകുന്ന പാലിന്റെ അളവ്, ഗുണനിലവാരം, ലിറ്റർ വില, മൊത്തം തുക എന്നിവ ദിവസേന എസ്എംഎസ് മുഖേന മൊബൈൽ ഫോണിൽ എത്തുന്ന സംവിധാനം സുതാര്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനത്തെ ആദ്യ ക്ഷീരസംഘങ്ങളിൽ ഒന്നുകൂടിയാണ് മീനങ്ങാടി.
ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് പാൽ ശേഖരണവും ശീതീകരണവും. 15,000 ലിറ്റർ ശേഷിയുള്ള പാൽ ശീതീകരണ ടാങ്കും മിൽക്ക് സൈലോയുമാണ് സംഘത്തിനുള്ളത്.
20 കിലോവാട്ട് ശേഷിയുള്ള സൗരനിലയവും 20,000 ലിറ്റർ ശേഷിയുള്ള മലിനജല സംസ്കരണ കേന്ദ്രവുമുണ്ട്. കൂടാതെ, മീനങ്ങാടി നഗരത്തിൽ രണ്ട് മിൽക്ക് പാർലറുകളും സംഘം നടത്തുന്നു.

വർഷം മുഴുവൻ പാൽ നൽകുന്ന കർഷകർക്ക് ഓരോ ലിറ്ററിനും 1 രൂപ 30 പൈസ ഇൻസെന്റീവ് ലഭ്യമാക്കുന്നത് സംഘത്തിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.
ദിവസം 50 ലിറ്ററിലധികം പാൽ നൽകുന്ന കർഷകർക്ക് ഫാം സപ്പോർട്ട് എന്ന പേരിൽ ലിറ്ററിന് 50 പൈസയുടെ അധിക സഹായവുമുണ്ട്.
കന്നുകാലി ചികിത്സയ്ക്ക് ചിലവേറി വരുന്ന കാലത്ത് പ്രതിമാസം 2500 രൂപ വരെ പശുക്കളുടെ ചികിത്സാ സഹായമായി അനുവദിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറിൽ നിന്ന് 15 മുതൽ 20 ശതമാനം വരെ സബ്‌സിഡി നിരക്കിൽ മരുന്നുകൾ കർഷകർക്ക് ലഭിക്കും.

പലിശരഹിത വായ്പ, സബ്‌സിഡിയോടെ പച്ചപ്പുല്ല്, ഇൻഷുറൻസ്, മെഡിക്ലെയിം, വിദ്യാഭ്യാസ ധനസഹായം, അവാർഡുകൾ, വാർഷിക ബോണസ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയെല്ലാമാണ് പാലുൽപ്പാദനരംഗത്ത് മീനങ്ങാടിയുടെ മികവ് ദേശീയ തലത്തിൽ വരെ അടയാളപ്പെടുത്തിയത്.

പി പി ജയൻ പ്രസിഡണ്ടും കെ ബി മാത്യു സെക്രട്ടറിയുമായ ഒമ്പതംഗ ഭരണസമിതിയാണ് മീനങ്ങാടി ക്ഷീര സംഘം നടത്തുന്ന കുതിപ്പിന്റെ ചാലകശക്തി.

നടൻ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. മിമിക്രിയിലൂടെ

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *