വയനാട് ടൗൺഷിപ്പിലെ ഒരുവീടിന് ചെലവായത് 30 ലക്ഷവും 20 ലക്ഷവുമല്ല! കണക്കുനിരത്തി മന്ത്രി കെ. രാജൻ

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജൻ. മാതൃകാ വീട് നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്. ഒരുവീടിന് 30 ലക്ഷം രൂപ ചെലവായെന്നും എന്നാൽ ആ തുകക്കനുസരിച്ചുള്ള വലിപ്പം വീടിനില്ലെന്നും സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വീടിന്റെ സവിശേഷതയും ചെലവും വിശദീകരിച്ച് മന്ത്രി കുറിപ്പിറക്കിയത്.

18 ശതമാനം ജിഎസ്ടി അടക്കം 2695000 (ഇരുപത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റിഅയ്യായിരം രൂപ) ചെലവായെന്ന് മന്ത്രി പറഞ്ഞു. ഒരു വീടിന് അടിസ്ഥാന ചെലവ് 22 ലക്ഷം രൂപയാണ്. ഡിഫക്ട്സ് ലയബിലിറ്റി ഇംപാക്ടിന് 11000, കണ്ടിജൻസീസ് ആൻഡ് അഡീഷണൽ സൈറ്റ് ഫെസിലിറ്റി-66000, 18 ശതമാനം ജിഎസ്ടി-396000, ഡബ്ല്യുഡബ്ല്യുസിഎഫ് ചെലവ്-22000 അടക്കം 2695000 രൂപ ഒരു യൂണിറ്റിന് ചെലവായെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരേയും ആരോപണങ്ങൾ വിശ്വസിക്കുന്നവരേയും ചൂരൽ മലയിലേക്ക് ക്ഷണിക്കുന്നുവെന്നും കണ്ടും കേട്ടും കാര്യങ്ങൾ മനസിലാക്കാമെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തകർന്നു പോയി ഇതും അങ്ങനെ തകരുമെന്നും മന്ത്രി പറഞ്ഞു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.