കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ നടക്കുന്ന മേളയില്‍ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, സില്‍ക്ക് സാരികള്‍, കലംകാരി സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, വിവിധ സില്‍ക്ക് തുണിത്തരങ്ങള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍, ഉന്നക്കിടക്കകള്‍ എന്നിവ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഫോണ്‍: 04936 203603 (കല്‍പറ്റ), 04935 294034 (പനമരം), 04935 294233 (മാനന്തവാടി) 8921918242 ,8547048803

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്