ആലുവയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം ഉണ്ട്. പാലക്കാട് എറണാകുളം മെമു നാളെയും മറ്റന്നാളും ഉണ്ടാകില്ല. ട്രെയിനുകളുടെ സമയം റെയിൽ വൺആപ്പിൽ പരിശോധിക്കാം.
ഗതാഗത നിരോധനം
കൊല്ലം എസ് എൻ കോളേജിന് തെക്കുവശത്തുള്ള റെയില്‍വേ മേല്‍പാലത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ രാവിലെ ഏഴ് മുതല്‍ 11 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തും
സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 14, 16 തീയതികളിൽ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഓഗസ്റ്റ് 15,17 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും മംഗലാപുരത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ആലപ്പുഴ വഴിയാണ് ട്രെയിൻ നമ്പർ 06041/06042 സ്വാതന്ത്ര്യദിന സ്പെഷ്യലായി സർവീസ് നടതതുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.15 ന് തിരുവനന്തപുരം നോർത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 06.30 ന് മംഗലാപുരം എത്തും.തിരിച്ച് വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 07.30 ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8 ന് തിരുവനന്തപുരം എത്തിച്ചേരും.