ലോക മുലയൂട്ടൽ വരാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഐ സി ഡി എസ് പ്രൊജക്ടിന്റെ കീഴിലുള്ള അമ്മമാർക്കും, ദമ്പതികൾക്കും ബോധവത്കരണ ക്ലാസും, ക്വിസ് മത്സരവും നടത്തി. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർപേഴ്‍സൺ രത്നവല്ലി അധ്യക്ഷയായിരുന്നു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാൻ വിപിൻ വേണുഗോപാൽ, സി ഡി പി ഒ സിന്ധു, ഐ സി ഡി എസ് സൂപ്പർവൈസർ സീത തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് ഡയറ്റീഷ്യൻ ഷീബ മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസ് നയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ ദമ്പതികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ