മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിം​ഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അതായത്, ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്ന മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പിഴ ഒഴിവാക്കാൻ പ്രതിമാസം ശരാശരി 50,000 രൂപ ബാലൻസ് നിലനിർത്തണം.

അതേസമയം, പഴയ ഉപഭോക്താക്കളുടെ ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും. കൂടാതെ, അർദ്ധ നഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ 25,000 രൂപയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾ 10,000 രൂപയും കുറഞ്ഞത് ബാലൻസ് നിലനിർത്തേണ്ടതുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പഴയ ഉപഭോക്താക്കൾക്ക് പ്രതിമാസം മിനിമം ശരാശരി ബാലൻസ് 5,000 രൂപയായി തുടരും. മിനിമം ശരാശരി ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കൾക്ക് 500 രൂപ പിഴ അല്ലെങ്കിൽ എത്ര രൂപയാണോ കുറവ് അതിന്റെ 6 ശതമാനം പിഴ ഇവയിൽ ഏതാണ് കുറവെന്നാൽ അതി ഈടാക്കും

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ

ആധാർകാർഡ് പൗരത്വത്തിൻ്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം

സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ

കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പങ്കാളിത്ത പെൻഷൻ, മെഡി

ഓണം കളറാക്കാന്‍ പോക്കറ്റ്മാര്‍ട്ടിലൂടെ ഉൽപ്പന്നങ്ങള്‍ വീട്ടിലെത്തും

ഓണം കളറാക്കാന്‍ ഇനി നെട്ടോട്ടമോടണ്ട, ആവശ്യമായതെല്ലാം പോക്കറ്റ്മാര്‍ട്ടിലൂടെ വീട്ടിലെത്തും. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീ ഉൽപ്പന്നങ്ങള്‍ ഒരു കുടക്കീഴിൽ അണിനിരത്തി ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍ ഉറപ്പാക്കുന്ന പോക്കറ്റ് മാര്‍ട്ട് ഓഗസ്റ്റ്

ഹയർ സെക്കൻഡറി എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനങ്ങ് ക്യാമ്പിന് തുടക്കമായി

വാളവയൽ: എൻ എസ് എസ് വോളണ്ടിയർ ലീഡർമാരുടെ ജില്ലാതല ട്രെയിനിങ് ക്യാമ്പായ “ഇഗ്‌നൈറ്റ് 2025” വാളവയൽ ശാന്തിധാര സെൻ്ററിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂതാടി

പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം

പൊഴുതന: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എൽപി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

1