ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; ‘ബോള്‍ട്ട്’ ടെസ്റ്റിലൂടെ

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും.
എന്താണ് ബോള്‍ട്ട് ടെസ്റ്റ്
സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ ശ്വാസം സുഖമായി പിടിച്ചുനിര്‍ത്താനുള്ള കഴിവ് ബോള്‍ട്ട് പരിശോധന ഉപയോഗിച്ച് നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡിനോട് പ്രവര്‍ത്തിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് കാണിച്ച് തരും. ഡോ. സുധീര്‍ കുമാര്‍ എക്‌സില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഇത് വെറുമൊരു ശ്വാസം പിടിച്ചുവയ്ക്കല്‍ മത്സരം അല്ല. അതിന് വിപരീതമായി നിങ്ങളുടെ ശ്വസന ആരോഗ്യം അളക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ശാസ്ത്രീയ പിന്തുണ നല്‍കുന്ന ടെസ്റ്റ് ആണ്.
എങ്ങനെയാണ് ബോള്‍ട്ട് ടെസ്റ്റ് ചെയ്യുന്നത്
ആദ്യം സ്വസ്ഥത ഉളള ഇടത്ത് സുഖകരമായി നിവര്‍ന്ന് ഇരുന്ന് 2, 3 മിനിറ്റ് സാധാരണ രീതിയില്‍ മൂക്കിലൂടെ ശ്വസിക്കുക.പതുക്കെ വേണം ശ്വാസമെടുക്കാന്‍. ആഴത്തിലുള്ള ശ്വസനം വേണ്ട. പിന്നീട് മൂക്കിലൂടെ സാധാരണ പോലെ ശ്വാസം പുറത്ത് വിടുക. സാവധാനം വേണം ശ്വാസം പുറത്തേക്ക് വിടാന്‍തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുക.ഉടന്‍തന്നെ സ്റ്റോപ്പ് വാച്ച് ഓണ്‍ ചെയ്യാം.ശ്വസിക്കാനുള്ള ആദ്യത്തെ പ്രേരണ ഉണ്ടാകുന്നതുവരെ ശ്വാസം പിടിച്ച് വയ്ക്കുക. അസ്വസ്ഥതയോ ശ്വാസംമുട്ടലോ ഉണ്ടാകാതെ അപ്പോള്‍ തന്നെ ശ്വാസം പുറത്തുവിടാം.ടൈമര്‍ നിര്‍ത്തി സെക്കന്റുകള്‍ക്കുള്ളില്‍ എത്ര സമയം ശ്വാസം പിടിച്ച് നിര്‍ത്തിയെന്നുള്ള സ്‌കോര്‍ പരിശോധിക്കുക.ശ്വസിക്കാനുള്ള പ്രേരണ തോന്നുന്നതിന് മുന്‍പ് നിങ്ങള്‍ സുഖകരമായി ശ്വാസം പിടിച്ചുവയ്ക്കുന്ന സമയമാണ് ബോള്‍ട്ട് സ്‌കോര്‍

ശ്വസന കാര്യക്ഷമത പരിശോധിക്കുന്നത് എങ്ങനെ
20 മുതല്‍ 30 സെക്കന്റ് വരെ – ഈ സമയ പരിധി മിക്ക ആരോഗ്യമുള്ള മുതിര്‍ന്നവരിലും സാധാരണമാണ്. ശ്വസനരീതികളും ശ്വാസകോശ പ്രവര്‍ത്തനവും ആരോഗ്യകരമായ പരിധിക്കുളളിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

40 സെക്കന്‍ഡില്‍ കൂടുതല്‍ – 40 സെക്കന്‍ഡില്‍ കൂടുതലുള്ള സ്‌കോറുകള്‍ പലപ്പോഴും എന്‍ഡുറന്‍സ് അത്‌ലറ്റുകള്‍, യോഗ പ്രാക്ടീഷണര്‍മാര്‍, ശ്വസന വ്യായാമങ്ങള്‍ പതിവായി പരിശീലിക്കുന്നവര്‍ എന്നിവരില്‍ കാണപ്പെടുന്നു.
20 സെക്കന്‍ഡില്‍ താഴെ – ഈ സ്‌കോര്‍ ഉള്ളവരുടെ ശ്വസന ശീലങ്ങള്‍ മോശമാണെന്നോ, ശാരീരിക ക്ഷമത കുറവാണെന്നോ, ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരോ ആണെന്ന് മനസിലാക്കാം. നിങ്ങളുടെ ബോള്‍ട്ട് സ്‌കോര്‍ സ്ഥിരമായി കുറവാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.

(ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഈ ടെസ്റ്റ് ചെയ്യരുത്. ഈ ലേഖനം വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.